ആക്രമണമുണ്ടായില്ലെന്ന് പാക് സൈന്യം; അപലപിച്ച് നവാസ് ശരീഫ്

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയത് പാകിസ്താൻ സൈന്യം നിഷേധിച്ചു. മാധ്യമങ്ങളിൽ  പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടി അതിർത്തിയിലെ വെടിവെപ്പിനെ ആക്രമണമായി ഇന്ത്യ ഉയർത്തിക്കാട്ടുകയാണ് എന്ന് പാകിസ്താൻ സൈന്യത്തിന്‍റെ മാധ്യമ വിഭാഗം വ്യക്തമാക്കി. മിന്നലാക്രമണം എന്നത് കെട്ടിച്ചമച്ച വാർത്തയാണ്. പാകിസ്താൻ മണ്ണിൽ അത്തരമൊരു ആക്രമണം നടന്നിട്ടുണ്ടെങ്കിൽ അതിന് തക്കതായ മറുപടി നൽകുമെന്നും പാക്സൈന്യത്തിന്‍റെ മാധ്യമവിഭാഗം വെളിപ്പെടുത്തി. എന്നാൽ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ രണ്ട് പാക് സൈനികർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു.

അതേസമയം, ഇന്ത്യയുടെ സൈനിക നടപടിയെ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു. അതിർത്തിയിൽ സമാധാനം ആഗ്രഹിക്കുന്നത് പാകിസ്താന്‍റെ ബലഹീനതയല്ല. പ്രതിരോധത്തിന് പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ശരീഫ് പാക് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ബുധനാഴ്ച രാത്രിയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയച്ചതിനു പിന്നാലെയാണ് നവാസ് ശരീഫും പാക് സൈന്യവും ഇതിനോട് പ്രതികരിച്ചത്.

Tags:    
News Summary - Pak Army Denies surgical attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.