ഉസാമ ബിൻ ലാദിൻ കശ്​മീരിലെ സ്​ഥിതിഗതികൾ നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ട്​

ന്യൂയോർക്: കശ്​മീരിലെ സ്​ഥിതിഗതികളു​ം മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ അറസ്​റ്റ്​ ചെയ്​ത പാക്​-അമേരിക്കൻ പൗരൻ ഡേവിഡ്​ കോൾമാൻ ഹെഡ്​ലിയുടെ വിചാരണയും  അൽഖാഇദ മേധാവിയായിരുന്ന ഉസാമ ബിൻ ലാദിൻ സുസൂക്ഷ്​മം നിരീക്ഷിച്ചിരു​ന്നതായി റിപ്പോർട്ട്​.  യു.എസ് രഹസ്യാന്വേഷണ ഏജൻസി സി.ഐ.എ പുറത്തുവിട്ട രേഖകളിലാണ് പുതിയ  വെളിപ്പെടുത്തൽ. 2011 മേയിൽ ഉസാമ വെടിയേറ്റുമരിച്ച ആബട്ടാബാദി​െല ഒളികേന്ദ്രത്തിൽനിന്ന്​ പിടിച്ചെടുത്ത  4.7 ലക്ഷം രഹസ്യരേഖകളാണ് സി.ഐ.എ പുറത്തുവിട്ടത്.

ഉസാമയുടെ മക​‍​െൻറ വിവാഹ വിഡിയോയും ഡയറികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലശ്​കർ ഭീകരൻ ഡേവിഡ് ഹെ‍ഡ്‍ലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിൻ ലാദിൻ വിടാതെ ശ്രദ്ധിച്ചിരുന്നുവെന്നാണ്​  രേഖകളിലുള്ളത്​.  അമേരിക്കയിൽ ജയിലിലാണ് ഇപ്പോൾ  ഹെഡ്‍ലി. ഹെഡ്​ലിയുടെ വിചാരണ നടപടികളുടെ റിപ്പോർട്ടുകൾ അടങ്ങിയ പ്രമുഖ ഇന്ത്യൻ പ്രസിദ്ധീകരണങ്ങളും ഉസാമ സ്​ഥിരമായി വായിച്ചിരുന്നു. ഉസാമയുടെ കമ്പ്യൂട്ടറിലും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാർത്തകളും സൂക്ഷിച്ചിരുന്നു.

ഹെഡ്​ലിയെക്കുറിച്ച്​  2009 നവംബർ 16ന്​ ഇന്ത്യൻ എക്​സ്​പ്രസ്​  പ്രസിദ്ധീകരിച്ച​ ലേഖനം കമ്പ്യൂട്ടറിൽനിന്ന്​ കണ്ടെടുത്തിരുന്നു. പാകിസ്​താനെ അസ്​ഥിരപ്പെടുത്താൻ അൽഖാഇദ താലിബാനുമായി സഹകരിക്കുന്നതിനെക്കുറിച്ച്​  2010 ഫെബ്രുവരിയിൽ പി.ടി​.​െഎ പ്രസിദ്ധീകരിച്ച വാർത്തയും കമ്പ്യൂട്ടറിൽനിന്ന്​ കണ്ടെത്തുകയുണ്ടായി. റിപ്പോർട്ടുകളിലെ ചില ഭാഗങ്ങൾ അടിവരയിട്ട്  രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യൻ  മാധ്യമങ്ങൾക്കു പുറമെ ബ്രിട്ടനിലെ പ്രസിദ്ധീകരണങ്ങളുടെ പകർപ്പുകളും ബിൻ ലാദിൻ സൂക്ഷിച്ചിരുന്നു.

പകർപ്പവകാശമുള്ള ‘ദ സ്​റ്റോറി ഓഫ് ഇന്ത്യ’ ഉൾപ്പെടെ നിരവധി  വിഡിയോകളും ഉണ്ട്. കശ്മീരുമായി ബന്ധപ്പെട്ട വാർത്തകളും ഇതുപോലെ കൃത്യമായി പിന്തുടർന്നിരുന്നതായി സി.ഐ.എ  രേഖകൾ വ്യക്തമാക്കുന്നു. കശ്​മീരിനെക്കുറിച്ച്​ ഇക്കണോമിക്​സ്​ ടൈംസ്​ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ പകർപ്പുകളും സി.​െഎ.എക്ക്​ ലഭിച്ചിരുന്നു. അതുപോലെ ജാക്കിജാൻ ടെലിവിഷൻ ഷോയും കുട്ടികൾക്കുള്ള സിനിമകളും ഉസാമയുടെ കൈവശമുണ്ടായിരുന്നത്രെ. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ  നിർദേശപ്രകാരമാണ്​ സി.​െഎ.എ രേഖകൾ പുറത്തുവിട്ടത്​. 

Tags:    
News Summary - Osama bin Laden kept eye on Kashmir, David Headley trial: CIA documents- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.