ആണവശാസ്​ത്രജ്ഞർക്ക്​ വൻ സ്വീകരണമൊരുക്കി കിം ജോങ്​ ഉൻ

പോങ്​യാങ്​: തുടർച്ചയായി ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ ശാസ്​ത്രജ്ഞർക്ക്​  വൻ സ്വീകരണമൊരുക്കി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ. ആണവ പരീക്ഷണത്തിന്​ ചുക്കാൻപിടിച്ച രണ്ട്​ ശാസ്​ത്രജ്ഞരോടൊപ്പം ചിരിച്ച മുഖവുമായി നിൽക്കുന്ന ഉന്നി​​െൻറ ഫോ​േട്ടായാണ്​ ഉത്തരകൊറിയൻ വാർത്ത എജൻസി പുറത്ത്​ വിട്ടത്​. നുറുകണക്കിനാളുകളാണ്​ ആണവശാസ്​ത്രജ്ഞർക്കുള്ള സ്വീകരണ ചടങ്ങൽ പ​െങ്കടുത്തത്​.

കഴിഞ്ഞയാഴ്​ചയാണ്​ ഉത്തരകൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ പരീക്ഷണങ്ങളിലൊന്ന്​ നടത്തിയത്​. ഇതിന്​ പിന്നാലെ അമേരിക്കയടക്കമുള്ള പാശ്​ചാത്യ രാജ്യങ്ങൾ കൊറിയക്കെതിരെ ശക്​തമായി രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയുമായി യുദ്ധമുണ്ടാകുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്നും അമേരിക്ക പ്രതികരിച്ചിരുന്നു.

തിങ്കളാഴ്​ച കൊറിയക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച്​ യു.എൻ ചർച്ചകൾ നടത്തുമെന്നും പ്രമേയവും പാസാക്കുമെന്ന്​ സൂചന.

Tags:    
News Summary - North Korea's Kim Jong Un fetes nuclear scientists-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.