വീണ്ടും ഉത്തരകൊറിയയുടെ ഹൃസ്വദൂര മിസൈൽ പരീക്ഷണം

പ്യോങ്​യാങ്ങ്​: ദക്ഷിണ കൊറിയയുമായുള്ള പ്രശ്​നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. രാജ്യത്തി​​​െൻറ കിഴക്കൻ ഭാഗത്ത്​ നിന്ന്​ ഹൃസ്വദൂര മിസൈലാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​. ദക്ഷിണകൊറിയയാണ്​ മിസൈൽ പരീക്ഷിച്ചുവെന്ന വിവരം പുറത്ത്​ വിട്ടത്​.

ശനിയാഴ്​ച രാവിലെ ഒമ്പത്​ മണിയോടെയായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. മിസൈൽ പരീക്ഷണത്തി​​​െൻറ പശ്​ചാത്തലത്തിൽ മേഖലയിൽ സൈന്യം കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന്​ ദക്ഷിണകൊറിയ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്​മമായി നിരീക്ഷിച്ച്​ വരികയാണെന്ന്​ യു.എസും വ്യക്​തമാക്കി.

നേരത്തെ മിസൈൽ പരീക്ഷണങ്ങളുടെ പശ്​ചാത്തലത്തിൽ ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ യു.എസും ദക്ഷിണകൊറിയയും തീരുമാനിച്ചിരുന്നു. പിന്നീട്​ ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയായിരുന്നു.

Tags:    
News Summary - North Korea test fires short-range Missaile-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.