Posted On
date_range Updated On
date_range വിലക്ക് ലംഘിച്ച് വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം
സിയോൾ: വിലക്കുകൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ഉത്തരകൊറിയ നാല് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.
ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കിലോമീറ്റർ താണ്ടി ജപ്പാൻ കടലിൽ പതിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
കഴിഞ്ഞ മാസവും ഉത്തരകൊറിയ ഇത്തരത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.