Posted On
date_range Updated On
date_range സ്ഥാപകന്‍റെ ജന്മദിനത്തിൽ മിസൈൽ തൊടുത്ത് നോർത്ത് കൊറിയ
സിയോൾ: രാഷ്ട്ര സ്ഥാപകൻ കിം ഇൽ സങ്ങിന്‍റെ 108ാം ജന്മദിനത്തിൽ മിസൈലുകൾ തൊടുത്ത് നോർത്ത് കൊറിയ. കിഴക്കൻ കാങ് വോങ് പ ്രവിശ്യയിലെ മങ്ചോണിൽ നിന്ന് ഭൂതല-കടൽ ക്രൂയിസ് മിസൈലുകളാണ് വിക്ഷേപിച്ചത്.
150 കിലോമീറ്റർ അകലെയുള്ള കിഴക്കൻ കടലിൽ മിസൈലുകൾ പതിച്ചതായി സംയുക്ത സേനാ മേധാവി അറിയിച്ചു. നിലവിലെ ഭരണാധികാരി കിങ് ജോങ് ഉന്നിന്‍റെ മുത്തച്ഛനാണ് കിം ഇൽ സങ്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹ്രസ്വ ദൂര മിസൈലുകളും മറ്റ് ആയുധങ്ങളും ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. കഴിഞ്ഞ മാസം പരീക്ഷണത്തിന്‍റെ ഭാഗമായി നാല് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത് വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.