എംഡിഎംഎയുമായി വളാഞ്ചേരിയിൽ യുവാവും യുവതിയും പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരിയിൽ ലോഡ്ജിൽനിന്നും എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലിസ് പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി ഡാൻസാഫ് സ്ക്വാഡും വളാഞ്ചേരി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. അങ്ങാടിപ്പുറം പുത്തനങ്ങാടി കരിമ്പനക്കൽ മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് കുറ്റിച്ചി വീട്ടിൽ ആരതി (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവരിൽനിന്നും 1.5 ഗ്രാം എം.ഡി.എം.എയും പിടികൂടി. മുഹമ്മദ് നബീൽ മുമ്പും സമാന രീതിയിലുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരു ജനഭരതി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസിൽ പ്രതിയായിരുന്നു മുഹമ്മദ് നബീൽ.

വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എ.കെ. ഫിറോസ്, വി.എസ്. സുധീർ, എം.ജി. ശശികുമാർ, തിരൂർ ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ തിരൂർ കോടതിയിൽ ഇന്ന് ഹാജരാക്കും.

Tags:    
News Summary - MDMA seizure in Valanchery, two held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.