Posted On
date_range Updated On
date_range കോവിഡ് ഭീതിക്കിടെ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
പ്യോങ്യാങ്: കോവിഡ് 19 വൈറസ് ഭീതിക്കിടെ ഹൃസ്വദൂര മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ദക്ഷിണകൊറിയയാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. ദക്ഷിണകൊറിയയുടെ കിഴക്ക് ഭാഗത്തുള്ള കടലിലെ ലക്ഷ്യസ്ഥാനത്താണ് മിസൈൽ പതിച്ചത്.
മിെസെൽ പരീക്ഷണം സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തുകയാണെന്ന് ദക്ഷിണകൊറിയയും യു.എസും അറിയിച്ചു. അതേസമയം, ജപ്പാൻ അതിർത്തിയിൽ മിസൈൽ പ്രവേശിച്ചിട്ടില്ലെന്ന് ജാപ്പനീസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിലിൽ ജനപ്രതിനിധി സഭയായ സുപ്രീം പീപ്പിൾ അസംബ്ലി ചേരാനിരിക്കെ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നാണ് സൂചന. ഈ മാസം ആദ്യവും ഉത്തരകൊറിയ രണ്ട് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.