പ്യോങ്യാങ്: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ദീർഘദൂര മിസൈലുകളും യുദ്ധോപകരണങ്ങളും ഇത്തവണ ഉത്തര കൊറിയയുടെ സൈനിക പരേഡിൽ കണ്ടില്ല. രാജ്യത്തിെൻറ 70ാം വാർഷികത്തോടനു ബന്ധിച്ചാണ് പരേഡ് നടന്നത്്. ആണവ പരീക്ഷണങ്ങളും നടത്തിയില്ല. പകരം സമാധാ നത്തിെൻറ സന്ദേശം വിളിച്ചോതുന്ന വർണാഭ ബലൂണുകളും പൂക്കളും മാത്രം.
ഉത്തര കൊറിയ മാറുകയാണോ? സാധാരണ വികസിപ്പിച്ചെടുക്കുന്ന ആധുനിക മിസൈലുകളും സാേങ്കതിക വിദ്യകളും ലോകത്തെ കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തര കൊറിയ സൈനിക പരേഡുകൾ നടത്താറ്. ദക്ഷിണ കൊറിയ, യു.എസ് രാഷ്്ട്രത്തലവൻമാരുമായി ഇൗ വർഷം നടന്ന കൂടിക്കാഴ്ചകൾക്കു ശേഷ ം കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവ നിരായുധീകരണം എന്ന ആവശ്യം ഉത്തര കൊറിയ അംഗീകരിച്ചിരുന്നു. അത് നടപ്പാക്കുന്നതിെൻറ സൂചയാണ് ഇൗ സമാധാന സന്ദേശമെന്നാണ് വിലയിരുത്തൽ. ഇരുകൊറിയൻ രാഷ്ട്രത്തലവൻമാരും ഇൗ മാസം വീണ്ടും കൂടിക്കാഴ്ചക്ക് തയാറെടുക്കുകയുമാണ്.
സൈനികരുടെ സല്യൂട്ട് സ്വീകരിച്ചശേഷം ജനങ്ങൾക്കു നേരെ കൈവീശിയതല്ലാതെ കിം ജോങ് ഉൻ പൊതുപ്രസംഗത്തിന് മുതിർന്നില്ല. സൈനിക പരേഡ് റിപ്പോർട്ട് ചെയ്യാൻ വിദേശരാജ്യങ്ങളിലെ മാധ്യമപ്രവർത്തകരെ ഉത്തര കൊറിയ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.