Posted On
date_range Updated On
date_range നെതന്യാഹുവിെൻറ ഉപദേശകന് കോവിഡ് 19
ജെറൂസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ഉപദേശകന് കോവിഡ് 19 സ്ഥിരീകരിച്ചു. നെതന്യാഹുവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇത് സ്ഥിരീകരിച്ചത്. അതേസമയം 70 വയസുകാരനായ പ്രധാനമന്ത്രിക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. റോയിറ്റേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
നെതന്യാഹുവിെൻറ പാർലമെൻററി കാര്യ ഉപദേശകനാണ് രോഗം ബാധിച്ച് െഎസൊലേഷനിൽ കഴിയുന്നത്. അദ്ദേഹത്തിെൻറ ആരോഗ്യ സ്ഥിതിയിൽ ഇപ്പോൾ കുഴപ്പമില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച വിഷയത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും തുടർനടപടി സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.