Posted On
date_range Updated On
date_range നേപ്പാളിൽ ഓലിയുടെ രാജിക്ക് മുറവിളി
കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയുടെ രാജി ആവശ്യപ്പെട്ട് ഭരണകക്ഷി നേതൃത്വം രംഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആരംഭിച്ച കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ ഉൾെപടെ നേതാക്കൾ രംഗത്തെത്തിയത്.
മാധവ് കുമാർ നേപാൾ, ജലനാഥ് ഖനൽ, ബാംദേവ് ഗൗതം, നാരായൺ കാജി ശ്രേഷ്ഠ തുടങ്ങിയവരും ഓലിയുടെ രാജി ആവശ്യപ്പെട്ടു.
വിവിധ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് തന്നെ പുറത്താക്കാൻ കരുക്കൾ നീക്കുന്നതായി ഞായറാഴ്ച ഓലി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.