അതിർത്തി തർക്കത്തിൽ ഭീഷണി വേണ്ട; യോഗി ആദിത്യനാഥിനെതിരെ നേപ്പാൾ

ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നേപ്പാൾ. നേപ്പാളിനെതിരെ ഭീഷണി പരാമർശം വേണ്ടെന്ന്​ യോഗിയെ കേന്ദ്ര സർക്കാർ താക്കീത്​ ചെയ്യണമെന്ന്​ നേപ്പാൾ പ്രധാനമന്ത്രി ​െക.പി. ശർമ ഒലി പറഞ്ഞു.

‘‘ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി ആദിത്യനാഥ്​ നേപ്പാളിനെ കുറിച്ച്​ ചില കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തി​​​​െൻറ പരാമർശം ഉചിതമോ നിയമാനുസൃതമോ അല്ല. അ​ദ്ദേഹത്തിന്​ ഉത്തരവാദിത്തമില്ലാത്ത വിഷയങ്ങൾ സംസാരിക്കരുതെന്ന്​ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ താക്കീത്​ ചെയ്യണം. നേപ്പാളിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തി​​​​െൻറ പരാമർശങ്ങൾ അപലപനീയകരമാണെന്ന കാര്യവും അദ്ദേ​ഹത്തിന്​ പറഞ്ഞുകൊടുക്കണം.’’ -ശർമ ഒലി പറഞ്ഞു. നേപ്പാൾ പാർലമ​​​െൻറിൽ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രശ്​നവുമായി  ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കു​കയായിരുന്നു അദ്ദേഹം.

രാഷ്​ട്രീയ ഭൂപടം തീരുമാനിക്കുമ്പോൾ ടിബറ്റി​​​​െൻറ കാര്യത്തിൽ ചെയ്​ത തെറ്റ്​ നേപ്പാൾ ആവർത്തിക്കരുതെന്ന്​ യോഗി ആദിത്യനാഥ്​ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ടിബറ്റിൽ എന്താണ്​ സംഭവിച്ചതെന്ന കാര്യവും പ്രത്യാഘാതങ്ങളെ കുറിച്ചും നേപ്പാൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്​കാരപരമായും ചരിത്രപരമായും പൗരാണികപരമായും നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഇന്ത്യയും നേപ്പാളും തമ്മിൽ ബന്ധമുണ്ട്​. ഒറ്റ ആത്മാവുള്ള രണ്ട്​ രഷ്​ട്രീയ സത്തകളാണ്​ ഇവയെന്ന കാര്യം നേപ്പാൾ ഓർക്കണമെന്നും ആദിത്യനാഥ്​ അഭിപ്രായപ്പെട്ടിരുന്നു.

ഇന്തോ-ടിബറ്റൻ അതിർത്തിയിൽ ലിപുലേഖിലേക്ക് ഇന്ത്യ 80 കിലോമീറ്റർ നീളമുള്ള റോഡ്​ നിർമിക്കുന്നതിനെതിരെ കഴിഞ്ഞ മാസം​ നേപ്പാൾ പ്രതിഷേധിച്ചതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്​നം തുടങ്ങുന്നത്​. ലിപുലേഖ്​ മേഖലക്ക്​ നേപ്പാൾ അവകാശവാദമുന്നയിക്കുകയും ഒലി സർക്കാർ ലിപുലേഖ്​ ഉൾപ്പെടുത്തി പുതിയ രാഷ്​ട്രീയ ഭൂപടം പുറത്തിറക്കുകയു​ം ചെയ്​തിരുന്നു. ഈ ഭൂപടത്തിന്​ നിയമസാധുത നൽകുന്നതിനുള്ള ഭരണഘടന ഭേദഗതി നേപ്പാൾ പാർലമ​​​െൻറിൽ മുഴുവൻ രാഷ്​ട്രീയ പാർട്ടികളും ചേർന്ന്​ ഒറ്റക്കെട്ടായി​ പാസാക്കുകയും ചെയ്​തിരുന്നു.

1960കളുടെ തുടക്കം മുതൽ തന്നെ ലിപുലേഖ്​, കാലാപാനി, ലിംപിയാദുര എന്നീ മേഖലകളിൽ ഇന്ത്യ സേനയെ വിന്യസിച്ചു വരുന്നുണ്ടെന്നും എന്നാൽ ഈ മേഖല നേപ്പാളിൽ ഉൾപ്പെടുന്നതാണെന്നും ഇന്ത്യയുടെ അവകാശവാദ​​ത്തെ ചോദ്യം ചെയ്​തുകൊണ്ട്​ ഒലി പറഞ്ഞു. അതിർത്തി തർക്കം തീർക്കാൻ ചർച്ചയാവാമെന്ന വാഗ്​ദാനം ഒലി ആവർത്തിച്ചു. 
 

Tags:    
News Summary - Nepal PM criticises Yogi Adityanath’s threatening remarks on border row -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.