കാഠ്മണ്ഡു: കാഠ്മണ്ഡു എയർപോർട്ടിൽ വിമാനം തകർന്ന് 47 പേർ മരിക്കാനിടയായ അപകടം സംഭവിച്ചത് പൈലറ്റും കൺട്രോൾ റൂമും തമ്മിൽ ആശയവിനിമയത്തിലുണ്ടായ തകരാറ് മൂലമാണെന്ന് പ്രാഥമിക നിഗമനം. വിമാനം ഇറങ്ങുന്ന ദിശ സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗം പൈലറ്റുമായി സംസാരിച്ചപ്പോൾ, വടക്കുഭാഗത്തുനിന്നാണ് റൺവെയിലേക്ക് വരുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതിന് കൺട്രോൾ റൂം അനുമതി നൽകി. പിന്നീട് വിമാനം വടക്ക്-കിഴക്കു ഭാഗത്ത് നിന്നുമാണ് ലാൻഡ് ചെയ്യുന്നതെന്നറിയിച്ചു. കൺട്രോൾ റൂമിൽ നിന്നും ഇതിനും അനുമതി നൽകുകയായിരുന്നു.
മാത്രമല്ല, നേപ്പാളി പൈലറ്റും ടവറും തമ്മിൽ ലാൻഡിങ്ങിന് തൊട്ടുമുൻപ് നടന്ന മറ്റൊരു സംഭാഷണത്തിലും ആശയക്കുഴപ്പം ഉള്ളതായി വ്യക്തമാണ്. 'എന്തോ ആശയക്കുഴപ്പമുള്ളതുപോലെ തോന്നുന്നു' എന്ന് വിമാനത്തിൽ നിന്നും ആരോ പറയുന്നതും പുറത്തുവിട്ട സംഭാഷണത്തിൽ കേൾക്കാം. 'ലാൻഡ് ചെയ്യട്ടേ 'എന്ന് പൈലറ്റ് ചോദിക്കുന്നതും പരിഭ്രമത്തോടുകൂടി 'ഞാൻ വീണ്ടും പറയുകയാണ്, തിരിക്ക്' എന്നും കേൾക്കാം.
എന്നാൽ കൺട്രോൾ ടവറിൽ നിന്നുളള നിർദേശങ്ങൾ പൈലറ്റ് അനുസരിച്ചില്ല എന്ന് കാഠ്മണ്ഡു എയർപോർട്ട് മാനേജർ വ്യക്തമാക്കി.
67 യാത്രക്കാരും നാല് ജീവനക്കാരും അടങ്ങിയ വിമാനം എയർപോർട്ടിൽ വെച്ച് തകർന്നത്. അപകടത്തിൽ 49 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ‘യു.എസ്-ബംഗ്ല എയർലൈൻസ്’ കമ്പനിയുടെ ഡാഷ് 8 ക്യു 400 വിമാനമാണ് തകർന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.20നായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.