Posted On
date_range Updated On
date_range ശരീഫിന് മെച്ചപ്പെട്ട ചികിത്സക്ക് ഇംറാന്റെ ശിപാർശ
ലാഹോർ: അഴിമതിക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന നവാസ് ശരീഫിന് മെച്ചപ്പെട്ട ചി കിത്സ നൽകാൻ നിർദേശം നൽകി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. മുൻ പ്രധാനമന്ത്രികൂ ടിയായ ശരീഫും കുടുംബവും ആഗ്രഹിക്കുന്ന രീതിയിലുള്ള ചികിത്സ നൽകാനാണ് നിർദേശം.
പ്ലേറ്റ്ലെറ്റ് കൗണ്ടുകൾ കുറഞ്ഞ് അതിഗുരുതരാവസ്ഥയിലായ ശരീഫിനെ തിങ്കളാഴ്ച ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അൽഅസീസിയ സ്റ്റീൽ മിൽ കേസിലെ അഴിമതിയിലാണ് മൂന്നുതവണ പാകിസ്താെൻറ പ്രധാനമന്ത്രിയായ ശരീഫ് ശിക്ഷയനുഭവിക്കുന്നത്. അദ്ദേഹത്തിെൻറ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇംറാൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.