നവാസ്​ ശരീഫിനും കുടുംബത്തിനും യാത്രാവിലക്കിന്​ നീക്കം

ഇസ്​ലാമാബാദ്​: പാനമരേഖകൾ പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രിപദവി നഷ്​ടമായ നവാസ്​ ശരീഫും കുടുംബവും രാജ്യം വിടാതിരിക്കാൻ നടപടിയുമായി പാകിസ്​താൻ. ലണ്ടനിൽ അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിനെതുടർന്നുള്ള കേസുകൾ നേരിടുന്നതിനാലാണ് 67 കാരനായ​ ശരീഫിനെയും കുടുംബത്തിലെ നാലുപേരെയും യാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉ​ൾപ്പെടുത്താൻ ഇസ്​ലാമാബാദ്​ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) നടപടികൾ ആരംഭിച്ചത്​. സുപ്രീംകോടതി അയോഗ്യനാക്കിയതിനെതുടർന്ന്​ ജൂലൈയിലാണ്​ ശരീഫ്​ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്​. തുടർന്ന്​ സെപ്​റ്റംബർ എട്ടിന്​ എൻ.എ.ബി ശരീഫിനും കുടുംബത്തിനുമെതിരെ മൂന്ന്​ കേസുകൾ രജിസ്​റ്റർ ചെയ്​തിരുന്നു.  

ശരീഫ്​, മക്കളായ ഹുസൈൻ, ഹസൻ, മറിയം, മരുമകൻ മുഹമ്മദ്​ സഫ്​ദർ എന്നിവരുടെ പേരുകളാണ്​ യാത്രാവിലക്ക്​ ഏർപ്പെടുത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്​. ഇതിനായി എൻ.എ.ബി പ്രാരംഭ നടപടികൾ ആരംഭിച്ചതായും പാകിസ്​താൻ പത്രമായ ഡോൺ റിപ്പോർട്ടുചെയ്​തു. യു.കെയിൽ താമസമാക്കിയ ശരീഫി​​െൻറ മക്കളായ ഹസനും ഹുസൈ​നും ഇതുവരെയും കോടതിനടപടികളിൽ സഹകരിക്കാത്തതിനെതുടർന്ന്​ ജാമ്യമില്ലാ വാറൻറ്​ പുറപ്പെടുവിച്ചിരുന്നു. ഇവരുടെ പാസ്​പോർട്ട്​ റദ്ദാക്കാനും നിർ​േദശമുണ്ട്​്​. കേസുക​ൾ രാഷ്​ട്രീയ പ്രേരിതമാണെന്നാണ്​ ശരീഫി​​െൻറയും കുടുംബത്തി​​െൻറയും നിലപാട്​.


 

Tags:    
News Summary - Nawaz Sharif, Family Members May Face Travel Restrictions- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.