നാറ്റോ വ്യോമാക്രമണത്തില്‍ അഫ്ഗാനില്‍ 18 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍

കാബൂള്‍: അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ച നാറ്റോ സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്ന ആക്രമണങ്ങളിലാണ് ഇത്രയം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതെന്ന് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര സൈനിക സഖ്യമാണ് ആക്രമണം നടത്തിയതെന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കഴിഞ്ഞയാഴ്ചകളില്‍ തങ്ങള്‍മാത്രമാണ് വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നാണ് അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണത്തില്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകളില്‍ അന്വേഷണം നടത്തുമെന്നും യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സേനയും നടത്തിയ ആക്രമണത്തില്‍ 22 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് പ്രദേശത്തുകാര്‍ നല്‍കുന്ന വിവരം.
താലിബാനെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിലാണ് ഒരു കുടുംബത്തിലെ 13 പേരും മറ്റൊരു കുടുംബത്തിലെ ഒമ്പതുപേരും കൊല്ലപ്പെട്ടതെന്ന് പ്രദേശത്തെ അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹെല്‍മന്ദ് പ്രവിശ്യയില്‍ നൂറുകണക്കിന് നാറ്റോ സൈനികരാണ് അഫ്ഗാന്‍ സേനയോടൊപ്പം പ്രവര്‍ത്തിക്കുന്നത്. 2016ല്‍ ഈ പ്രദേശത്ത് അമേരിക്കന്‍ ആക്രമണത്തില്‍ 891 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാബൂളിന് പുറത്ത് ഏറ്റവുംകൂടുതല്‍ സിവിലിയന്മാര്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത് ഇവിടെയാണ്.

Tags:    
News Summary - nato attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.