അണക്കെട്ട്​ തകർന്ന്​ മ്യാൻമറിൽ വെള്ളപ്പൊക്കം

യാ​േങ്കാൺ: അണക്കെട്ട്​ തകർന്ന്​ മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ 85ഒാളം ഗ്രാമങ്ങൾ മുങ്ങി. ഏകദേശം 63,000 പേർ വീട്​ ഉപേക്ഷിച്ച്​ ദുരിതാ​ശ്വാസ ക്യാമ്പുകളിലേക്ക്​ മാറേണ്ടി വന്നുവെന്നാണ്​ റിപ്പോർട്ടുകൾ. പ്രളയത്തിൽ ആറ്​ പേർ മരിച്ചു.

ബാഗോ പ്രവി​ശ്യയിലെ സ്വർ ഷൗങ്​ അണക്കെട്ട്​ സംഭരണശേഷി കഴിഞ്ഞതിനെ തുടർന്ന്​ തിങ്കളാഴ്​ച മുതൽ നിറഞ്ഞൊഴുകിയിരുന്നു. എന്നാൽ, അണക്കെട്ടിന്​ തകർച്ചയുണ്ടാവില്ലെന്ന വിശ്വാസത്തിൽ ജനങ്ങൾ വീടുകളിൽ നിന്ന്​ മാറി താമസിക്കാൻ കൂട്ടാക്കിയില്ല. പിന്നീട്​​ അണക്കെട്ടി​​​െൻറ സ്​പിൽവേയിലൊന്ന്​ തകരുകയായിരുന്നു. 2001ൽ നിർമിച്ച അണക്കെട്ടാണ്​ തകർന്നത്​.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ജൂൺ മാസം മുതൽ തുടരുന്ന കനത്ത മൺസൂൺ മഴയിൽ മ്യാൻമറിൽ വൻ ദുരിതമാണ്​ ഉണ്ടായത്​. പ്രളയത്തെ തുടർന്ന്​ മ്യാൻമറിലെ നിരവധി റോഡുകളും പാലങ്ങളും ​െവള്ളത്തിനടിയിലായി. മ്യാൻമറിലെ രണ്ട്​ പ്രധാന നഗരങ്ങളിലെ ബന്ധിപ്പിക്കുന്ന യാ​േങ്കാൺ-മണ്ഡാലേ ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന്​ ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - Myanmar dam breach displaces thousands-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.