മുര്‍സിയുടെ തടവ് ഈജിപ്ത് കോടതി ശരിവെച്ചു

കൈറോ:  മുന്‍ പ്രസിഡന്‍റും  ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി നേതാവുമായ മുഹമ്മദ് മുര്‍സിയെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് ഈജിപ്ത് ക്രിമിനല്‍ കോടതി ശരിവെച്ചു.  2012ല്‍ മുര്‍സി അധികാരത്തിലിരിക്കെ,  പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു പുറത്തു നടന്ന പ്രതിപക്ഷ റാലിയില്‍ സംഘര്‍ഷത്തിനു പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. മുര്‍സിക്കൊപ്പം എട്ടു പേരെയും 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇവരുടെ ഹരജിയും കോടതി തള്ളി. കോടതിയുടെ അധികാരത്തിനു പുറത്താണ് പ്രസിഡന്‍റിന്‍െറ പദവിയെന്ന മുര്‍സിയുടെ ഉത്തരവിനെതിരെയായിരുന്നു പ്രതിപക്ഷം റാലി നടത്തിയത്.
സംഘര്‍ഷത്തില്‍ പത്രപ്രവര്‍ത്തകനടക്കം 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2015 ഏപ്രിലിലാണ് കൈറോ കോടതി മുര്‍സിക്ക്  20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് മുര്‍സി. 2012ലാണ് മുര്‍സി പ്രസിഡന്‍റായി അധികാരമേറ്റത്. ഒരുവര്‍ഷത്തിനു ശേഷം  സൈനിക ഭരണകൂടം മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. മറ്റൊരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച  ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇന്‍െറ ഹരജി കോടതി സ്വീകരിച്ചു.

 

Tags:    
News Summary - muhammed mursi, egypth,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.