Posted On
date_range Updated On
date_range ജപ്പാനിൽ നേരിയ ഭൂചലനം
ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രി 11.45നാണ് ഭൂചലനമുണ്ടായതെന്ന് ജപ്പാനിലെ വാർത്ത എജൻസി റിപ്പോർട്ട് ചെയ്തു.
ഹോക്കൈഡോയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഭൂചലനം അുഭവപ്പെട്ടത്. ഭൂചലനത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.