Posted On
date_range Updated On
date_range കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിക്ക് സമീപം സ്ഫോടനം
ന്യൂഡൽഹി: കാഠ്മണ്ഡു ബിരത്നഗറിലെ ഇന്ത്യൻ എംബസി കോൺസുലേറ്റിനു സമീപം സ്ഫോടനം. തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്. ശക്തി കുറഞ്ഞ സ്േഫാടനമായതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. നേപ്പാളിലും വടക്കൻ ബീഹാറിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിർമിച്ച എംബസിയുെട താത്കാലിക ഒാഫീസിനു മുന്നിലാണ് സ്ഫോടനമുണ്ടായത്.
കെട്ടിടത്തിന് പിറകിലെ തുറസ്സായ സ്ഥലത്താണ് സ്ഫോടനം നടന്നത്. കെട്ടിടത്തിെൻറ ചുമരിന് ചെറിയ പരിക്കുകളേറ്റിട്ടുണ്ട്. സംഭവം നടക്കുേമ്പാൾ ഒാഫീസിൽ ആളുകളുണ്ടായിരുന്നില്ല. സ്ഫോടനത്തിന് പിറകിലുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങി.
പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളാകാം സ്ഫോടനത്തിന് പിറകിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രദേശത്ത് പൊലീസ് സംരഷണം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.