Posted On
date_range Updated On
date_range മലേഷ്യൻ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിന് ജയം
ക്വാലാലംപുർ: പ്രധാനമന്ത്രിപദത്തിലേക്ക് വഴിതുറന്ന് മലേഷ്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവ് അൻവർ ഇബ്രാഹീമിന് ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം. 71 ശതമാനം വോട്ടുകൾ നേടിയാണ് മുൻ സർക്കാർ ജയിലിലടച്ച അൻവറിെൻറ വിജയം.
പാർലമെൻറ് അംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിലിലായിരുന്നതിനാൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമുന്നണി അട്ടിമറിജയം നേടിയതോടെ അൻവറിന് രാജാവ് മാപ്പുനൽകുകയായിരുന്നു. അൻവറിനുവേണ്ടി സ്ഥാനമൊഴിയുമെന്ന് നിലവിലെ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.