പാ​കി​സ്​​താ​നും ഇ​സ്​​ലാ​മി​നും ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​ന്ന​ത്​ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ തന്നെ – മ​ലാ​ല

ഇസ്ലാമാബാദ്: േലാകത്തിനു മുന്നിൽ രാജ്യത്തി​െൻറയും ഇസ്ലാമി​െൻറയും പ്രതിച്ഛായ മോശമാക്കുന്നത് പാകിസ്താനിലെ ചിലയാളുകളുടെ പ്രവൃത്തികളാണെന്ന് സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ് സായി. കഴിഞ്ഞ ദിവസം പാകിസ്താനിൽ മതനിന്ദ ആരോപിച്ച് സർവകലാശാല വിദ്യാർഥിയെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തി​െൻറ പശ്ചാത്തലത്തിലാണ് മലാലയുടെ പ്രതികരണം.

ഇസ്ലാം ഭീതിയെയും മറ്റിടങ്ങളിലെ ജനങ്ങൾ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതിനെയും കുറിച്ച് നാം ചർച്ച ചെയ്യുന്നു. എന്നാൽ, ഇതിനുത്തരവാദികൾ രാജ്യത്തെ ജനങ്ങളാണെന്ന് മലാല അഭിപ്രായപ്പെട്ടു.വ്യാഴാഴ്ചയാണ് മാധ്യമ വിദ്യാർഥിയായ മഷാൽ ഖാൻ(23) സർവകലാശാല കാമ്പസിൽ വെച്ച് കൊല്ലപ്പെട്ടത്. ഫേസ്ബുക്ക് അക്കൗണ്ടിൽ മതത്തെ നിന്ദിച്ച് പോസ്റ്റ് ഇട്ടു എന്നാരോപിച്ച് ഒരുകൂട്ടം ആളുകൾ ഖാനെ കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Malala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.