കശ്മീരിൽ സമാധാനം പുന:സ്ഥാപിക്കണം; ലോകനേതാക്കളോട് മലാലയുടെ അഭ്യർഥന

കറാച്ചി: കശ്മീർ വിഷയത്തിൽ പ്രതികരണവുമായി സമാധാന നോബൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി. കശ്മീരിൽ സമാധാനം പുന:സ്ഥ ാപിക്കാനായി ഇടപെടണമെന്നും കുട്ടികൾക്ക് സ്കൂളിൽ പോകാവുന്ന സാഹചര്യം ഒരുക്കണമെന്നും ലോക നേതാക്കളോട് മലാല അഭ്യ ർഥിച്ചു.

കുട്ടികൾ ഉൾപ്പടെ, തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. 40 ദിവസമായി സ്കൂളിൽ പ ോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന പെൺകുട്ടികളെ കുറിച്ചും തനിക്ക് ആശങ്കയുണ് ട് -മലാല ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും വിദ്യാർഥികളുമായും സംസാരിക്കുകയായിരുന്നു. കശ്മീർ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.

'പൂർണ നിശബ്ദത' എന്നാണ് കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് തന്നോട് ഒരു പെൺകുട്ടി പറഞ്ഞത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ആരും അറിയുന്നില്ല. പട്ടാളക്കാരുടെ കാലൊച്ചകൾ മാത്രമാണ് കേൾക്കാൻ കഴിയുന്നത്.

ജീവിതത്തിന്‍റെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെൺകുട്ടി പറഞ്ഞു. സ്കൂളിൽ പോകാൻ കഴിയുന്നില്ല. പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഭാവിയെക്കുറിച്ച് ആശങ്കയാണ്. സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും മറ്റ് ലോകനേതാക്കളോടുമാണ് മലാല കശ്മീരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് അഭ്യർഥിച്ചിരിക്കുന്നത്.

Tags:    
News Summary - malala in kashmir issue -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.