ലണ്ടൻ: കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ പത്തിലൊന്ന് കണക്ക് പോലും ചൈന പുറത്ത് വിട്ടിട്ടില്ലെന്ന് വ ുഹാൻ സ്വദേശികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 3,300 പേർ മരിച്ചുവെന്നാണ ് ചൈനീസ് അധികൃതർ പറയുന്നത്. എന്നാൽ വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.
മൃതദേഹങ്ങൾ ദഹിപ്പിച്ച ശേഷം ചിതാഭസ്മം ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു. ഇതിന്റെ കണക്ക് ഉദ്ധരിച്ചാണ് പ്രദേശവാസികൾ അധികൃതരുടെ കണക്ക് തെറ്റാണെന്ന് പറയുന്നത്. ഒരു കേന്ദ്രത്തിൽ ദിവസവും 500 മൃതദേഹങ്ങൾ വീതം ദഹിപ്പിച്ചിരുന്നു. ഇത്തരം ഏഴ് കേന്ദ്രങ്ങൾ വുഹാനിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ ഇൗ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു.
ഒരോ ദിവസവും ഇവിടങ്ങളിൽ 3500 മൃതദേഹങ്ങൾ ദഹിപ്പിച്ചിട്ടുണ്ട്. അതായത് 12 ദിവസത്തിനിടക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങൾ വിട്ടുനൽകിയിട്ടുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു. ഹാൻകൗ, വുചാങ്, ഹൻയാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കൽ കേന്ദ്രങ്ങളിൽനിന്ന് ഏപ്രിൽ അഞ്ചിനു മുൻപായി ചിതാഭസ്മ കലശങ്ങൾ നൽകുമെന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
നേരത്തേ, ഹാൻകുവിൽനിന്ന് 5000 മൃതദേഹങ്ങൾ ദഹിപ്പിച്ച് ചിതാഭസ്മം ബന്ധുക്കൾക്ക് വിട്ട് നൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന് പോലും ഉറപ്പിക്കാനാകാതെ നിരവധിപ്പേർ വീടുകളിൽ മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയിൽമാത്രം 3,182 പേർ മരിച്ചെന്നുമാണ് ചൈന ഒൗദ്യോഗികമായി പുറത്ത് വിട്ട വിവരം.
അഞ്ച് കോടി ആളുകൾ താമസിക്കുന്ന പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം അടുത്തിടെയാണ് തുറന്നുകൊടുത്തത്. കൊറോണയില്ലെന്ന ഗ്രീൻ ഹെൽത് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാർച്ച് 25 മുതൽ ഹുബെയ് വിടാൻ അനുമതി കൊടുത്തിരുന്നു. ജനുവരി 23നാണ് ഹുബെയ് പ്രവിശ്യ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ വുഹാനിനു പുറത്തേക്കുള്ള യാത്ര ഏപ്രിൽ എട്ടു വരെ വിലക്കിയിരുന്നത് നീക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.