ബെയ്ജിങ്: കോവിഡ് 19 വൈറസ് ബാധ വലിയ രീതിയിൽ നാശമുണ്ടാക്കിയ മേഖലയാണ് ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമാ യ വുഹാൻ. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേർക്കാണ് ഇവിടെ തൊഴിൽ നഷ്ടമായത്. ബിരുദം പ ൂർത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കൾക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. ഇത് മറികടക്കാനായി വുഹാനിലെ 8,000 യുവാക്കൾക്ക് ജോലി നൽകാനുള്ള ഒരുക്കത്തിലാണ് ചൈനയിലെ പ്രാദേശിക ഭരണകൂടം.
ഷീജിങ് പ്രവിശ്യയിലെ ഷാക്സിങ് പ്രാദേശിക ഭരണകൂടമാണ് വുഹാൻ യൂനിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിറങ്ങുന്ന 8,000 യുവാക്കൾക്ക് ജോലി നൽകുന്നത്. പ്രതിവർഷം ഏകദേശം ഒമ്പത് ലക്ഷം രൂപ ഇവർക്ക് ശമ്പളമായി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ വ്യവസായശാലകളിലായിരിക്കും പ്രധാനമായും ഇവർക്ക് ജോലി നൽകുക.
ഹൂബെ പ്രവിശ്യയിൽ 67,803 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വുഹാനിൽ മാത്രം അമ്പതിനായിരത്തോളം പേർക്ക് രോഗം ബാധിച്ചിരുന്നു. രണ്ടായിരത്തോളം പേർ വുഹാനിൽ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.