മിഷേല്‍ ഒൗന്‍ ലബനാന്‍ പ്രസിഡന്‍റ്

ബൈറൂത്: മുന്‍ സൈനിക മേധാവി മിഷേല്‍ ഒൗന്‍ ലബനാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടന്ന പ്രസിഡന്‍റുപദത്തില്‍ പുതിയ മുഖമത്തെി. തിങ്കളാഴ്ച നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഒൗന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഒന്നാം റൗണ്ടില്‍ ആവശ്യമായ മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടാത്തതിനാലും രണ്ടാം റൗണ്ടില്‍ അധിക ബാലറ്റ് കണ്ടത്തെിയതിനാലുമാണ് മൂന്നാം റൗണ്ട് തെരഞ്ഞെടുപ്പ് നടത്തിയത്. 2014 മേയില്‍ മിഷേല്‍ സുലൈമാന്‍ പ്രസിഡന്‍റു പദവിയൊഴിഞ്ഞ ശേഷം രാജ്യത്തെ സുപ്രധാന പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ 45 തവണ പാര്‍ലമെന്‍റ് ചേര്‍ന്നെങ്കിലും ക്വോറം തികയാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനിന്നതാണ് തെരഞ്ഞെടുപ്പ് നീട്ടിയത്.

128 അംഗ പാര്‍ലമെന്‍റിലെ നൂറിലേറെ അംഗങ്ങളാണ് തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. പാര്‍ലമെന്‍റിലെ പ്രധാനകക്ഷിയെ നയിക്കുന്ന സഅദ് ഹരീരിയുടെ പിന്തുണയാണ് ഒൗനിന്‍െറ വിജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

Tags:    
News Summary - lebanon new president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.