Posted On
date_range Updated On
date_range ലബനാൻ ഇസ്രായേലിനെതിരെ യു.എന്നിൽ പരാതി നൽകും
ബൈറൂത്: തങ്ങളുടെ വ്യോമപരിധിയിൽ കടന്ന് സിറിയൻ രാസായുധ ഗവേഷണ സ്ഥാപനത്തിനുനേരെ മിസൈൽ ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ ലബനാൻ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകും. ലബനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്്. വ്യോമപരിധി ലംഘിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ലബനാൻ ചൂണ്ടിക്കാട്ടി. സിറിയയിൽ ബശ്ശാർ ഭരണകൂടത്തെ സഹായിക്കുന്ന ഹിസ്ബുല്ലെയ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിെൻറ ആക്രമണം. സർക്കാറിെൻറ ഭാഗമാണ് ഹിസ്ബുല്ലയെങ്കിലും സിറിയൻ ആഭ്യന്തര കലാപത്തിൽ നിഷ്പക്ഷ നിലപാടാണ് ലബനാൻ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.