ഇസ്ലാമാബാദ്: പാകിസ്താനിൽ തലസ്ഥാന നഗരിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ രണ്ടു സാധാരണക്കാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ജനസംഖ്യ കണക്കെടുപ്പ് നടത്തുകയായിരുന്ന സംഘത്തിന് നേർക്കായിരുന്നു ആക്രമണം.
ഇതേതുടർന്ന് രാജ്യത്തെ പ്രധാന സ്ഥലങ്ങളും റോഡുകളുമെല്ലാം പൊലീസ് സംരക്ഷണത്തിലാണ്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പട്ടാളക്കാരാണെന്നും സംഭവം ഭീകരാക്രമണമാണെന്നും പഞ്ചാബ് പ്രവിശ്യയിലെ നിയമകാര്യ മന്ത്രി റാണ സനാഉല്ല മാധ്യമങ്ങളോട് പറഞ്ഞു.
നടന്നത് ഭീകരാക്രമണമാണെന്നും ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും പഞ്ചാബ് സർക്കാർ വക്താവ് മാലിക് അഹ്മദ് ഖാനും അറിയിച്ചു. നേരത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സർഗോദയിൽ ദർഗ നടത്തിപ്പുകാരൻ 20 പേരെ കുത്തിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.