കിര്‍ഗിസ്താനില്‍ സര്‍ക്കാര്‍ രാജിവെച്ചു

ബിഷ്കെക്: കിര്‍ഗിസ്താനില്‍ അല്‍മാസ്ബെക് അറ്റംബായേവ് സര്‍ക്കാര്‍ രാജിവെച്ചു. സഖ്യകക്ഷികളുമായി വേര്‍പിരിഞ്ഞതോടെയാണ് പ്രസിഡന്‍റ് അറ്റംബായേവിന് രാജിവെച്ചൊഴിയേണ്ടിവന്നത്. ഇതോടെ ചുരുങ്ങിയ കാലത്തിനിടക്ക് വീണ്ടും രാജ്യം അസ്ഥിരതയിലേക്ക് നീങ്ങി.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് സഖ്യകക്ഷികളുമായി വേര്‍പിരിയേണ്ടിവന്നതോടെ സര്‍ക്കാര്‍ നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ രാജിവെക്കുന്നുവെന്ന് അറ്റംബായേവ് രേഖാമൂലം എഴുതി ഒപ്പിട്ടുനല്‍കിയതായി കിര്‍ഗിസ്താന്‍ ഒൗദ്യോഗിക കേന്ദ്രം അറിയിച്ചു.

എന്നാല്‍, അറ്റംബായേവ് ഈ വാരം അവസാനത്തോടെ പുതിയ സഖ്യത്തിലൂടെ സര്‍ക്കാര്‍ വീണ്ടും രൂപവത്കരിക്കുമെന്നും സൂചനയുണ്ട്.  കഴിഞ്ഞ വര്‍ഷമായിരുന്നു ഈ സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നത്. ഏറെ രാഷ്ട്രീയ അസന്തുലിതാവസ്ഥക്കുശേഷം രൂപവത്കരിച്ച അറ്റംബായേവ് സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.

Tags:    
News Summary - kirgistan govt go down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.