ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!

ഇസ്ലാമാബാദ്: മന്ത്രിസഭ തീരുമാനം ഫേസ്ബുക്കിൽ ലൈവായി നൽകുന്നതിനിടെ സംഭവിച്ച അമളിയാണ് പാകിസ്താനിലെ സമൂഹ മാധ്യ മങ്ങളിൽ വൈറലാകുന്നത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യ സർക്കാറിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അഡ്മിനാണ് അബദ്ധം പിണഞ്ഞത്.

പ്രവിശ്യ മന്ത്രിസഭയുടെ തീരുമാനങ്ങൾ വിവരിക്കുന്നതിനിടെ ലൈവ് നൽകിയ ഉദ്യോഗസ്ഥന്‍റെ കൈ അറിയാതെ കാറ്റ് ഫിൽറ്ററിൽ തട്ടി. ഇതോടെ വീഡിയോയിൽ മന്ത്രിമാരുടെ മുഖത്ത് പൂച്ചയുടെ ചെവിയും മീശയും പ്രത്യക്ഷപ്പെടുകയായിരുന്നു.

അബദ്ധം സംഭവിച്ചപ്പോൾ ഷൗക്കത്ത് യൂസുഫ്സായ് ആണ് സംസാരിച്ചുകൊണ്ടിരുന്നത്. ലൈവ് കണ്ടുകൊണ്ടിരുന്നവർ ഇക്കാര്യം ശ്രദ്ധിച്ചതോടെ അഡ്മിന് സന്ദേശം അയച്ച് അമളി ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുകയാണ്. സംഭവത്തിന്‍റെ ട്രോളുകളാൽ നിറഞ്ഞിരിക്കുകയാണ് ട്വിറ്റർ.

Tags:    
News Summary - Khyber Pakhtunkhwa govt live streams with cat filter on-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.