അക്രമം പാക് നയമല്ലെന്ന്​ വിദേശകാര്യമന്ത്രി

കറാച്ചി: അക്രമം പാക്​ സർക്കാറി​​​െൻറ നയമല്ലെന്ന്​ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്​ ഖുറേഷി. പുൽവാമ ഭീകരാക്രമണത ്തെ കുറിച്ച്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമയിലെ തീവ്രവാദ ആക്രമണം ദു:ഖമുണ്ടാക്കുന്നതാണ്​. അന്വേഷണം നടത്താതെ ഇന്ത്യ പാകിസ്​താനെ കുറ്റപ്പെടുത്തുന്നത്​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്​താനെതിരെ തെളിവുണ്ടെങ്കിൽ അത്​ നൽകാൻ ഇന്ത്യ തയാറാവണമെന്നും ഷാ ആവശ്യപ്പെട്ടു. ജിയോ ന്യൂസ്​ ടി.വിയോടായിരുന്നു അദ്ദേഹത്തി​​​െൻറ പ്രതികരണം.

ഭീകരാക്രമണത്തിൽ പാകിസ്​താനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്​താനെ ഒറ്റപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇതി​​​െൻറ ഭാഗമായി പാകിസ്​താന്​ നൽകിയ അതിപ്രിയരാജ്യ പദവിയും പിൻവലിക്കുകയുണ്ടായി.

നേരത്തെ അമേരിക്ക പോലുള്ള രാജ്യങ്ങളും പാകിസ്​താനെതിരെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​ പാകിസ്​താന്​ തിരിച്ചടി നൽകണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്.​ ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നിലപാടുമായി പാകിസ്​താൻ രംഗത്തെത്തുന്നത്​.

Tags:    
News Summary - On Kashmir attack, Shah Mahmood Qureshi-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.