ഹാഫിസ്​ സഇൗദി​െൻറ സംഘടനയുടെ ആസ്ഥാനം പാക്​ സർക്കാർ ഏറ്റെടുത്തു

ലാ​േഹാർ: തീവ്രവാദത്തിനെതിരെ നടപടികൾ ശക്​തമാക്കി പാക്​ ഭരണകൂടം. ഹാഫിസ്​ സഇൗദി​​െൻറ സംഘടനയായ ജമാത്തു​ദ്ദഅ്​വ യുടെ ലാഹോർ ആസ്ഥാനത്തി​​െൻറ നിയന്ത്രണം പാകിസ്​താൻ സർ​ക്കാർ ഏറ്റെടുത്തു. ചൗബുർജിയിലെ ആസ്ഥാന മന്ദിരത്തി​​െൻറ ഭരണം നടത്തുന്നതിനായി പഞ്ചാബ്​ ഭരണകൂടം അഡ്​മിനിസ്​ട്രേറ്ററേയും നിയമിച്ചിട്ടുണ്ട്​.

ആസ്ഥാനം ഏറ്റെടുത്തതിന്​ പുറമേ ഹാഫിസ്​ സഇൗദിനെ വെള്ളിയാഴ്​ച പ്രാർഥന നടത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്​. വ്യാഴാഴ്​ച രാത്രിയോടെയായിരുന്നു പൊലീസ്​ ആസ്ഥാനത്തി​​െൻറ നിയന്ത്രണം ഏറ്റെടുത്തത്​. ജമാഅത്ത്​ ദഅ്​വയുടെ നിരവധി പ്രവർത്തകർ സംഭവ സ്ഥലത്ത്​ ഉണ്ടായിരുന്നുവെങ്കിലും എതിർപ്പുകൾ ഉയർന്നില്ല.

സംഘടനയുടെ 75 ആംബുലൻസുകളും വനിതാ സ്​കൂളുകളു​െട നിയന്ത്രണം സർക്കാറിന്​ കൈമാറിയിട്ടുണ്ട്​. സ്​കുളുകളുടെ മേൽനോട്ടത്തിനായി വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്​. പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം തീവ്രവാദി സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്​താന്​ മേൽ സമ്മർദ്ദം ശക്​തമായിരുന്നു.

Tags:    
News Summary - JuD offices in Muridke, Lahore taken over-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.