ഇറാന്‍റെ ആക്രമണം ട്രംപ് സ്ഥിരീകരിച്ചു; യുദ്ധം ആഗ്രഹിക്കുന്നില്ല, പ്രതിരോധിക്കും -ഇറാൻ

വാഷിങ്ടൺ / തെഹ്റാൻ: യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ എല്ലാ പ്രകോപനവും പ്രതിരോധിക്കുമെന്നും ഇറാൻ വിദേശകാ ര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ്. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം.

പൗരന്മാർക്കും മുതിർന്ന ഉ ദ്യോഗസ്ഥർക്കുമെതിരായ ഭീരുത്വം നിറഞ്ഞ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭ ചാർട്ടറിന്‍റെ ആർട്ടിക്ക്ൾ 51 പ്രകാരം പ്രതിരോധ നടപടികളാണ് ഇറാൻ സ്വീകരിച്ചത്. യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ എല്ലാ പ്രകോപനവും ഞങ്ങൾ പ്രതിരോധിക്കും -ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.


അതേസമയം, ഇറാൻ നടത്തിയ ആക്രമണം യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ‘എല്ലാം നല്ലതിന്! രണ്ട് സൈനിക താവളങ്ങൾക്കുനേരെ ഇറാഖിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. നാളെ രാവിലെ ഞാൻ ഒരു പ്രസ്താവന നടത്തും’ -ട്രംപ് ട്വീറ്റിൽ പറഞ്ഞു.

Full View
Tags:    
News Summary - Javad Zarif comment about iran's us attack-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.