ഖുര്‍ആന്‍ നിന്ദ: ജകാര്‍ത്തയില്‍ ഗവര്‍ണര്‍ക്കെതിരെ വന്‍ റാലി

ജകാര്‍ത്ത: വിശുദ്ധ ഖുര്‍ആനെ അവഹേളിച്ച് പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമയെ ജയിലിലടക്കണമെന്നാവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ പതിനായിരങ്ങളുടെ റാലി. ജകാര്‍ത്തയിലെ ദേശീയ സ്മാരകത്തിലേക്കാണ് റാലി നടത്തിയത്.  ഒന്നരലക്ഷം ആളുകള്‍ റാലിയില്‍ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.

ശക്തമായ മഴപോലും അവഗണിച്ചാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് പ്രതിഷേധകര്‍ എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 22000 പൊലീസിനെ വിന്യസിച്ചിരുന്നു. ഇതേ സംഭവത്തില്‍ കഴിഞ്ഞ മാസം നടന്ന റാലിക്കിടയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്‍റ് ജോകോ വിദോദോയുടെ ദീര്‍ഘകാല അനുയായി ആയ ബാസുകി ചൈനീസ് ക്രിസ്ത്യന്‍ വംശീയവിഭാഗമായ അഹോകില്‍ പെട്ടയാളാണ്. പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞ അദ്ദേഹം തെറ്റായൊന്നും ചെയ്തിട്ടില്ളെന്ന് പ്രസ്താവിച്ചിരുന്നു.  2017 ഫെബ്രുവരിയില്‍ ജകാര്‍ത്തയില്‍ വീണ്ടും ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ബാസുകിക്കെതിരെ രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

Tags:    
News Summary - Jakarta Muslim protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.