ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ശെ മുഹ മ്മദ് പാകിസ്താനിൽ ഇല്ലെന്ന് സൈനിക വക്താവ്. സംഘടനയുടെ നേതാവ് രാജ്യത്തുണ്ടെന്ന ് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി വ്യക്തമാക്കിയതിനുപിന്നാലെയാണ് അദ്ദേ ഹത്തെ ഖണ്ഡിച്ച് സൈന്യമെത്തിയത്.
പുൽവാമ ആക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തത് പാകിസ്താനിൽ വെച്ചല്ലെന്നും ഇൻറർ സർവിസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടു. ജയ്ശെ മുഹമ്മദ് പാകിസ്താനിൽ നിലനിൽക്കുന്നില്ല. െഎക്യരാഷ്ട്രസഭയും പാകിസ്താനും നിരോധിച്ച സംഘടനയാണിത്. -ഗഫൂർ പറഞ്ഞു.
കഴിഞ്ഞയാഴ്ച സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി, ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹർ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ചത്.
വ്യക്തമായ തെളിവുകൾ ഇന്ത്യ നൽകിയാൽ അസ്ഹറിനെതിരെ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.