Posted On
date_range Updated On
date_range ‘എല്ലാം ഒരു സിനിമ പോലെ’
കൊളംബോ: ദുബൈയിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളായ അഭിനവ് ചാരിയും ഭാര്യ നവ്രൂപും കൊളംബോ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇരുവരും ബിസിനസ് ആ വശ്യത്തിനാണ് ശ്രീലങ്കയിൽ എത്തിയത്. ചാവേറാക്രമണം നടന്ന കൊളംബോയിലെ ‘സിന്നമൺ ഗ്രാൻറ്’ ഹോട്ടലിലായിരുന്നു താമസം. ഇവിടെ ഇൗസ്റ്റർ ദിനത്തിൽ പ്രാതൽ വിളമ്പുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഇരുവരും വളർന്നത് ദുബൈയിൽ ആണ്. താൻ രണ്ടുതവണ മാത്രമാണ് യു.എ.ഇക്ക് പുറത്തുപോയതെന്നും അപ്പോഴെല്ലാം ഭീകരാക്രണം കൺമുന്നിൽ കണ്ടുവെന്നും അഭിനവ് ‘ഗൾഫ് ന്യൂസി’നോട് പറഞ്ഞു. ആദ്യ അനുഭവം മുംബൈയിൽ വെച്ചായിരുന്നു, 2008ൽ. ആ സമയത്ത് മുംബൈയിൽ മെഡിസിന് പഠിക്കുകയായിരുന്നു.
ആറുദിവസം നീണ്ട ദുരന്തത്തിനാണ് അന്ന് ദൃക്സാക്ഷിയായത്. ഇത്തവണ ഇൗസ്റ്റർ ദിനത്തിൽ കൊളംബോയിലെ ചർച്ചിൽ പോയി. ശുശ്രൂഷകൾ പുരോഗമിക്കുന്നതിനിടെ എല്ലാവരും ചർച്ചിന് പുറത്തുപോകണമെന്ന് പുരോഹിതൻ അഭ്യർഥിച്ചു. പുറത്തെത്തി ടാക്സിയിൽ കയറി പ്രാതൽ കഴിക്കാൻ പോകാമെന്ന് കരുതി. അപ്പോഴേക്കും റോഡിലെല്ലാം എന്തോ ഒരു പന്തികേട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഹോട്ടലിലേക്ക് പോകുന്നതാണ് ബുദ്ധിയെന്ന് തോന്നി.
അവിടെ എത്തിയപ്പോൾ, എല്ലാവരും ഹോട്ടലിെൻറ പുൽത്തകിടിയിൽ ഇറങ്ങി നിൽക്കുന്നതാണ് കണ്ടത്. സുരക്ഷ സംബന്ധമായ എന്തെങ്കിലും പതിവ് പരിപാടിയാകും എന്ന് കരുതി. അപ്പോഴേക്കും സമൂഹമാധ്യമത്തിൽ ബോംബാക്രമണ വാർത്ത നിറഞ്ഞിരുന്നു. ഞങ്ങളുടെ തൊട്ടുമുന്നിലാണ് ഇൗ നടുക്കുന്ന സംഭവമുണ്ടായത് എന്ന് വിശ്വസിക്കാനായില്ല. ഒരു സിനിമ പോലെയായിരുന്നു കാര്യങ്ങൾ -അഭിനവ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.