ഡ​മ​സ്​​ക​സി​​ലെ ഹി​സ്​​ബു​ല്ല കേ​ന്ദ്ര​ത്തെ ല​ക്ഷ്യ​മി​ട്ട്​ ഇ​സ്രാ​യേ​ൽ റോ​ക്ക​റ്റാ​ക്ര​മ​ണം

ബൈറൂത്: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഹിസ്ബുല്ലയുടെ ആയുധ സംഭരണ േകന്ദ്രത്തിലേക്ക് ഇസ്രായേലി​െൻറ േറാക്കറ്റാക്രമണം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല. ഡമസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഡമസ്കസിൽനിന്ന് 25 കി.മീ അകലെയായാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡിലാണ് ആക്രമണം നടന്നത്.

തുടരെ അഞ്ച് ആക്രമണങ്ങൾ നടന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോക്കറ്റാക്രമണത്തെ തുടർന്ന് വിമാനത്താവളത്തിനടുത്ത് വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായി. തെക്കുപടിഞ്ഞാറൻ സിറിയയിലെ സൈനിക താവളത്തിനു നേരെ ഇസ്രായേൽ റോക്കറ്റാക്രമണത്തിൽ സ്ഫോടനമുണ്ടായതായി സിറിയൻ ടെലിവിഷനും റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തി​െൻറ ദൃശ്യങ്ങൾ ഒാൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണം നടന്നതായി ഹിസ്ബുല്ല അവരുടെ ഒൗദ്യോഗിക മാധ്യമമായ അൽമനാർ വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. ബശ്ശാർ ഭരണകൂടത്തിന് പിന്തുണ നൽകിയാണ് സിറിയയിൽ ഹിസ്ബുല്ലയുടെ പ്രവർത്തനം.  2011 മുതൽ സിറിയയിൽ ഇസ്രായേൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കൂടുതലും ഹിസ്ബുല്ലയുടെ ആയുധപ്പുരകൾ ലക്ഷ്യമിട്ടായിരുന്നു. 2016 ജനുവരിയിലും സമാനരീതിയിൽ റോക്കറ്റാക്രമണം നടന്നിരുന്നു. 2015ൽ ജൂലാൻ കുന്നുകളിൽനിന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഹിസ്ബുല്ല കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്ലക്ക് ആയുധങ്ങൾ നൽകുന്നത് തടയുക സർക്കാറി​െൻറ നയങ്ങളിലൊന്നാണെന്ന് ഇസ്രായേൽ ഇൻറലിജൻസ് മന്ത്രി യിസ്രായേൽ കാത്സ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇപ്പോഴത്തെ ആക്രമണം നടത്തിയത് ഇസ്രായേൽ ആണെന്ന് സമ്മതിക്കാൻ അദ്ദേഹം തയാറായില്ല. ലെബനാനിൽനിന്നുള്ള ഹിസ്ബുല്ല സംഘത്തിന് ഇറാനാണ് ആയുധങ്ങൾ നൽകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

Tags:    
News Summary - israil rocket attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.