ഫ്രീഡം ഫ്ളോട്ടില ആക്രമണം ഇസ്രായേലിനെതിരായ കേസ് പിന്‍വലിക്കുന്നു?

ഗസ്സ സിറ്റി: ഇസ്രായേലിനെതിരെയുള്ള കേസ് പിന്‍വലിച്ചേക്കുമെന്ന ആശങ്കയില്‍ ഫ്രീഡം ഫ്ളോട്ടില ആക്രമണത്തിലെ ഇരകള്‍. 2010 ജൂണിലാണ് ഇസ്രായേലിന്‍െറ ഉപരോധത്തില്‍ വലയുന്ന ഗസ്സാവാസികള്‍ക്കുള്ള സഹായവുമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്നദ്ധ-മനുഷ്യാവകാശ സംഘം എത്തിയ കപ്പലുകള്‍ക്കുനേരെ ഇസ്രായേല്‍ ആക്രമണം  നടത്തിയത്.

ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കേസ് തുര്‍ക്കിയിലെ ഇസ്താംബുള്‍ ഹൈകോടതിയില്‍ നടന്നുവരുകയാണ്.
ആക്രമണത്തിന്‍െറ ഉത്തരവാദികളായ നാലു ജനറല്‍മാര്‍ക്കെതിരെയുള്ള വാദം കേള്‍ക്കല്‍ ആയിരുന്നു ഈയാഴ്ച.  എന്നാല്‍, കഴിഞ്ഞ ജൂണില്‍ തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചിരുന്നു.  ഫ്ളോട്ടില സംഭവത്തോടെ വഷളായ  ബന്ധം ഇരു രാജ്യങ്ങളും പുന$സ്ഥാപിക്കുകയായിരുന്നു.  കരാറിന്‍െറ ഭാഗമായി ഇസ്രായേലിനെതിരായ കേസ്  ഇസ്തംബുള്‍ കോടതി ജഡ്ജി തള്ളുമോ എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഭയം.

ഫ്ളോട്ടില സംഘത്തിലെ കൊല്ലപ്പെട്ട പത്ത് ആക്ടിവിസ്റ്റുകളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ തുര്‍ക്കിക്ക് കൈമാറണമെന്ന് പറയുന്നുണ്ടെങ്കിലും ഇസ്രായേലിനെ എല്ലാ ബാധ്യതയില്‍നിന്നും മോചിപ്പിക്കുന്ന വിധത്തിലാണ് പുതിയ കരാര്‍ ഉള്ളത്.
‘മാവി മര്‍മര’ അടക്കം അഞ്ചു കപ്പലുകള്‍ ആയിരുന്നു ഫ്ളോട്ടില ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നത്. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട ഈ കപ്പലുകള്‍ ഗസ്സയില്‍ എത്തിയപ്പോള്‍ ഇസ്രായേല്‍ സേന തടയുകയും കപ്പലുകളിലേക്ക് ഇരച്ചുകയറി പത്തു പേരെ വധിക്കുകയുമായിരുന്നു. ആഗോളതലത്തില്‍തന്നെ വന്‍ പ്രതിഷേധത്തിന് സംഭവം വഴിവെച്ചിരുന്നു. 37 രാജ്യങ്ങളില്‍നിന്നുള്ള 740 പ്രതിനിധികള്‍ അടങ്ങുന്ന ദൗത്യസംഘത്തിന്‍െറ കൈയില്‍ ഗസ്സക്കാര്‍ക്കുള്ള വൈദ്യസഹായത്തിനു പുറമെ  നിര്‍മാണ സാമഗ്രികള്‍, ഗസ്സ സ്കൂളിലേക്കുള്ള പേപ്പര്‍ എന്നിവയടക്കം നിരവധി സാധന സാമഗ്രികള്‍ ഉണ്ടായിരുന്നു.

 

Tags:    
News Summary - israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.