ജറൂസലം: ഫലസ്തീന്‍ മുന്‍ ജയില്‍മന്ത്രി വസ്ഫി ഖുബായെ ഇസ്രായേല്‍ കോടതി ഒരുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. തടവുശിക്ഷയനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാണ് ശിക്ഷയെന്ന് ഖുദ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മേയില്‍ സ്വവസതിയില്‍നിന്നാണ് വസ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മെഗിദോയിലെ ഇസ്രായേല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 12 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.