Posted On
date_range Updated On
date_range ഇറാന് താവളമൊരുക്കിയാൽ ബശ്ശാറിനെ നിഷ്കാസനം ചെയ്യുമെന്ന് ഇസ്രായേൽ
ജറൂസലം: സിറിയൻ മണ്ണിൽനിന്ന് സൈനികനീക്കത്തിന് ഇറാന് അനുമതി നൽകിയാൽ പ്രസിഡൻറ് ബശ്ശാർ അൽ അസദിനെ നിഷ്കാസനം ചെയ്യുമെന്ന് ഇസ്രായേൽ ഉൗർജമന്ത്രി യുവാൽ സെറ്റിനിസ്.
ഇറാനെ പ്രധാന ശത്രുരാജ്യമായാണ് ഇസ്രായേൽ കാണുന്നത്. ആണവായുധം നിർമിക്കാനും സിറിയയിലെ സ്ഥിരം സാന്നിധ്യമാകാനുമുള്ള ഇറാെൻറ നീക്കങ്ങളെ എതിർക്കും.
സിറിയയിൽനിന്ന് ഇറാന് സൗകര്യമൊരുക്കിയാൽ ബശ്ശാറിനെ ഭരണത്തിൽനിന്ന് മറിച്ചിടുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ അടുപ്പക്കാരനായ യുവാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.