'ക്യൂബയ്ക്കെതിരായ യു.എസ് ഉപരോധം പിൻവലിക്കണം'; യു.എന്നിൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ

യു​നൈ​റ്റ​ഡ് നാ​ഷ​ൻ​സ്: ക്യൂ​ബ​ക്കെ​തി​രെ യു.​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക, വ്യാ​പാ​ര, ധ​ന​കാ​ര്യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പൊ​തു​സ​ഭ​യു​ടെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ വോ​ട്ട് ചെ​യ്തു. ക്യൂ​ബ​യു​ടെ വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ഉ​പ​രോ​ധം എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

193 അം​ഗ​ങ്ങ​ളു​ള്ള യു.​എ​ൻ പൊ​തു​സ​ഭ ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​മേ​യം അം​ഗീ​ക​രി​ച്ച​ത്. 130 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 17 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു. 25 രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തെ​യും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യെ​യും ക്ഷേ​മ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തും പ്രാ​ബ​ല്യം ചെ​ലു​ത്തു​ന്ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ട് പൊ​തു​സ​ഭ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി സം​ഘ​ത്തി​ലെ കൗ​ൺ​സി​ല​ർ സൗ​മ്യ നാ​യ​ർ പ​റ​ഞ്ഞു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ഇ​ത്ത​രം നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ൽ​നി​ന്ന് രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണം. നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നും അ​സാ​ധു​വാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഹു​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും അ​ന്താ​രാ​ഷ്ട്ര പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും സൗ​മ്യ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - India Supports Cuba at UN Vote: Stands Against US Embargo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.