Posted On
date_range Updated On
date_range ഹുർമുസ് കടലിടുക്കിൽ 27 ഇന്ത്യക്കാരുമായി പോയ ടാങ്കറിന് നേരെ ലിമ്പെറ്റ് മൈൻ ആക്രമണം
ഹുർമുസ് കടലിടുക്കിൽ വെള്ളിയാഴ്ച 27 ഇന്ത്യൻ ക്രൂ അംഗങ്ങളെ വഹിച്ച പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിമ്പെറ്റ് മൈൻ ആക്രമണം ഉണ്ടായി. എംടി ലൂയിസ് 1 എന്ന ടാങ്കറിനു നേരെയാണ് ആക്രമണം നടത്തിയത്. ടാങ്കറിന്റെ മൈൻ സ്ഫോടനത്തെ തുടർന്ന് എഞ്ചിൻ റൂമിൽ തീപിടുത്തം ഉണ്ടാവുകയും കപ്പൽ താൽക്കാലികമായി പ്രവർത്തനരഹിതമാകുകയും ചെയ്തു. പിന്നീട് കപ്പൽ ജീവനക്കാർ തീ അണച്ച് യാത്ര തുടരുകയായിരുന്നു.
ഫെബ്രുവരിയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഈ തന്ത്രപ്രധാനമായ ജലപാതയിൽ ലിമ്പെറ്റ് മൈനുകൾ വിജയകരമായി ഉപയോഗിക്കുന്ന ആദ്യത്തെ സംഭവമാണിത്. ഒമാന്റെ ഖസബിന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നേവി ഏജൻസിയായ യുനൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് പറഞ്ഞു. 2017 ലാണ് ലിമ്പെറ്റ് മൈനുകൾ ഈ മേഖലയിൽ ആദ്യമായി ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.