മൂസിലില്‍ ഐ.എസിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാഖ് സൈന്യവും കുര്‍ദുകളും

ബഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൂസിലില്‍ ഐ.എസിനെതിരെ ഇറാഖ് സേനയും കുര്‍ദ് പെശ്മെര്‍ഗ സേനയും ചേര്‍ന്ന് ആക്രമണം ശക്തമാക്കി. ആക്രമണം നാലാംദിവസത്തേക്ക് കടന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കിഴക്കന്‍ നഗരമായ ബര്‍തില വഴി ഇറാഖ്് സൈന്യം മുന്നേറിയപ്പോള്‍, വടക്കുകിഴക്കന്‍ നഗരമായ ബാശിഖ വഴിയായിരുന്നു കുര്‍ദ് സേനയുടെ ആക്രമണം.

മൂസില്‍ നഗരാതിര്‍ത്തിയില്‍നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ബര്‍തില. യു.എസ് നേതൃത്വത്തില്‍ സഖ്യസേനയുടെ വ്യോമവിഭാഗവും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈന്യം മൂസിലിലേക്ക് കടക്കുന്നതോടെ, ആക്രമണം കനക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2003ലെ യു.എസ് അധിനിവേശത്തിനുശേഷം ഇറാഖില്‍ നടക്കുന്ന ഏറ്റവും വലിയ സൈനികനടപടിയാണ് ഇപ്പോഴത്തേത്.

അതിനിടെ, ഇറാഖിലെ സേനാ മുന്നേറ്റം കണക്കുകൂട്ടിയതിലും വേഗത്തിലാണ് നടക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. പാരിസില്‍ മൂസിലിന്‍െറ ഭാവി സംബന്ധിച്ച അന്താരാഷ്ട്ര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ആക്രമണം ശക്തമായതോടെ, മൂസിലില്‍നിന്നും ഐ.എസ് തലവന്മാര്‍ പലായനം തുടങ്ങിയതായി യു.എസ് ജനറല്‍മാരിലൊരാള്‍ ചൂണ്ടിക്കാട്ടി.

ആക്രമണം നേരിടാന്‍ വിദേശരാജ്യങ്ങളില്‍നിന്നും ഐ.എസിലത്തെിയവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഐ.എസ് തലവന്മാര്‍ എങ്ങോട്ടാണ് പലായനം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Tags:    
News Summary - is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.