Posted On
date_range Updated On
date_range ഹോർമുസിൽ ഇസ്രായേൽ ഇടപെടൽ ആവശ്യമില്ല –ഇറാഖ്
ബഗ്ദാദ്: ഹോർമുസ് കടലിടുക്ക് സംരക്ഷിക്കാൻ സൈനിക സഹായം നൽകാമെന്ന ഇസ്രായേലിെൻറ വാഗ്ദാനം തള്ളി ഇറാഖ്. ഹ ോർമുസിലൂടെ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാൻ സയണിസ്റ്റ് രാഷ്ട്രത്തിെൻറ സഹായം വേണ്ടെന്ന് ഇറാഖ് വിദേശകാര്യമന്ത്രി മുഹമ്മദ് അലി അൽ ഹഖീം പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങൾ ഒരുമിച്ചു നിന്ന് സുരക്ഷിതപാതയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിനു സമീപം ഒമാെൻറ എണ്ണടാങ്കറുകൾക്കു നേരെ ആക്രമണം നടന്നതോടെയാണ് സ്ഥിഗതികൾ സംഘർഷത്തിലേക്ക് നീങ്ങിയത്. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നായിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.