തെഹ്റാൻ: റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് റിപ്പോർട്ട്. കാപ്സിയൻ കടലിൽ ഇരുരാജ്യങ്ങളും സൈനികാഭ്യാസം നടത്തിയെന്നാണ് വാർത്ത എജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്യുന്നത്. പരസ്പരം സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇരു രാജ്യങ്ങളും സൈനിക അഭ്യാസം നടത്തിയത്.
റഷ്യയുടെ ഇറാെൻറയും യുദ്ധകപ്പലുകളും സൈനികാഭ്യാസത്തിൽ പെങ്കടുത്തു. ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്പര സഹകരണവും സമാധാനവും മുൻനിർത്തിയുള്ളതാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ഇറാൻ സൈന്യത്തിലെ അഡ്മിറൽ അഫ്ഷിൻ റിസായ് ഹാദദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.