തെഹ്റാൻ: യുക്രെയ്ൻ വിമാനം അബദ്ധത്തിൽ തകർത്തതാണെന്നും ഇത് മാപ്പർഹിക്കാത്ത കുറ ്റമാണെന്നും കുമ്പസരിച്ച് ഇറാൻ. 176 പേർ മരിക്കാനിടയായ സംഭവത്തിൽ മാനുഷികമായ തെറ്റാണ് സംഭവിച്ചത്. ഈ തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാൻ ഭരണകൂടം വ്യ ക്തമാക്കി. ഇറാൻ മിസൈലാണ് യുക്രെയ്ൻ വിമാനം തകർത്തതെന്ന് നേരേത്ത തന്നെ ആരോപണങ ്ങളുണ്ടായിരുന്നു.
എന്നാൽ, തുടക്കം മുതൽ ഇത് നിഷേധിച്ച ഇറാൻ തെളിവുകൾ സംസാരിക്കു മെന്നായപ്പോൾ തെറ്റ് ഏറ്റുപറയുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വി മാനത്തിൽ മിസൈൽ പതിക്കുന്ന ചിത്രങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ചി ല പടിഞ്ഞാറൻ രാജ്യങ്ങൾ ഇറാെൻറ ന്യായീകരണം ഖണ്ഡിച്ചുകൊണ്ട് രംഗത്തുവരുകയും ചെയ് തതോടെ ഇറാനുമേൽ സമ്മർദം ശക്തമായി.
‘‘ദാരുണമായ തെറ്റിൽ ഞങ്ങൾ അതി ദുഃഖം രേഖപ്പ െടുത്തുന്നു’’ -ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ട്വീറ്റ് ചെയ്തു. സായുധസേന നടത്തിയ ആഭ്യ ന്തര അന്വേഷണത്തിൽ മിസൈൽ തൊടുത്തുവിട്ടാണ് വിമാനം തകർത്തതെന്ന മാനുഷികമായ തെറ് റ് ബോധ്യപ്പെട്ടു. മാപ്പർഹിക്കാത്ത തെറ്റ് ചെയ്തവരെ ശിക്ഷിക്കുകതന്നെ ചെയ്യുമെന്നു ം അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുവിെൻറ ഭീഷണി അതിഗുരുതരമായ സാഹചര്യത്തിൽ സംഭവിച്ച തെറ്റാണിതെന്ന് നേരേത്ത ഔദ്യോഗിക വാർത്ത ഏജൻസിയായ ‘ഇർന’ വ്യക്തമാക്കി.
വിമാന ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളോടും ഇറാൻ ജനതയോടും ബന്ധപ്പെട്ട മറ്റു രാജ്യങ്ങളോടും മാപ്പ് അപേക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പറഞ്ഞു. യുക്രെയിെൻറ ബോയിങ് 737 വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച പറന്നുയർന്ന ഉടൻ തകർന്നു വീണത്.
വിശദീകരിക്കാൻ പാടുപെട്ട് ഇറാൻ
തങ്ങളുടെ ഉന്നത ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള തിരിച്ചടിയായി അമേരിക്കൻ താവളത്തിനുനേരെ ആക്രമണം നടത്തിയ തൊട്ടുടനെ ആയിരുന്നതിനാൽ ഇറാൻ സേന പരിപൂർണ ജാഗ്രതയിലായിരുന്നുവെന്നും ആ സമയത്ത് തന്ത്രപ്രധാന മേഖലക്ക് മുകളിൽ വിമാനം കണ്ടെത്തിയപ്പോൾ സംഭവിച്ച അബദ്ധമായിരുന്നു ആക്രമണമെന്നുമാണ് സൈന്യം ഔദ്യോഗിക ടി.വി വഴി പ്രസ്താവന ഇറക്കിയത്.
ദുരന്തത്തിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ ഇറാൻ വിദേശമന്ത്രി ജവാദ് സരീഫ്, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തങ്ങളുടെ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും വിശദീകരിച്ചു. പിഴവു വരുത്തിയവർക്കെതിരെ നടപടിയെടുക്കുെമന്നും ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച അമേരിക്കയുടെ അതിസാഹസികതയും ദുരന്തത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത പ്രതികരണവുമായി യുക്രെയ്നും കാനഡയും
ഇറാഖിലെ അമേരിക്കൻ സേനാതാവളം ആക്രമിച്ച ഉടൻ തങ്ങളുടെ വിശിഷ്ട സേനാവിഭാഗമായ റിപ്പബ്ലിക്കൻ ഗാർഡിെൻറ ആസ്ഥാനത്തിനു തൊട്ടടുത്തെത്തിയ വിമാനത്തെ, ശത്രുവിെൻറ തിരിച്ചടിക്കാനുള്ള വരവാണെന്ന് കരുതി മിസൈലയച്ച് വീഴ്ത്തിയ മനുഷ്യസഹജമായ പിഴവാണ് എന്ന ഇറാൻ സേനയുടെ വിശദീകരണത്തിൽ യുക്രെയ്നും കാനഡയും തൃപ്തരായിട്ടില്ല.
ആദ്യം ദുരന്തത്തിെൻറ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ശരിയായ നയതന്ത്ര മാർഗത്തിൽ ഇതുസംബന്ധിച്ച് ഖേദപ്രകടനം നടത്തണമെന്നും ആവശ്യപ്പെട്ട യുക്രെയ്ൻ പ്രസിഡൻറ് വൊേളാദിമിർ സെലൻസ്കി, പരിപൂർണ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ശനിയാഴ്ച തീർത്തുപറഞ്ഞു.
വിമാനാപകടത്തെ ദേശീയ ദുരന്തം എന്നു വിശേഷിപ്പിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, സുതാര്യമായ അന്വേഷണത്തിലൂടെ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും നീതി ലഭ്യമാക്കണെമന്ന് ആവശ്യപ്പെട്ടു.
Armed Forces’ internal investigation has concluded that regrettably missiles fired due to human error caused the horrific crash of the Ukrainian plane & death of 176 innocent people.
— Hassan Rouhani (@HassanRouhani) January 11, 2020
Investigations continue to identify & prosecute this great tragedy & unforgivable mistake. #PS752
അസാധാരണ കുറ്റസമ്മതം
സാധാരണഗതിയിൽ അന്താരാഷ്ട്ര മാനങ്ങളുള്ള ഇത്തരം ഗുരുതരമായ വിഷയങ്ങളിൽ രാജ്യങ്ങൾ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുക്കൽ അപൂർവമാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, അമേരിക്കയുമായി സംഘർഷം മൂർച്ഛിച്ചു നിൽക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങളുമായി മറ്റൊരു സംഘർഷമുഖം തുറക്കാൻ ഇറാന് നിർവാഹമില്ലാത്തതിനാൽ കൂടിയാണ് ഈ കുറ്റസമ്മതമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
പുതിയ സാഹചര്യത്തിൽ അമേരിക്ക-ഇറാൻ സംഘർഷാവസ്ഥ ഏറെ കുറയുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.