ടെ​ലി​ഗ്രാം വോ​യി​സ്​ കാ​ളി​ന്​ ഇ​റാ​നി​ൽ വി​ല​ക്ക്​

തെഹ്റാൻ: ഇറാനിൽ മെസേജിങ് ആപ്പായ ടെലിഗ്രാമിലെ വോയിസ് കാൾ സംവിധാനം വിലക്കി നീതിന്യായ വകുപ്പ് ഉത്തരവിറക്കി. ടെലിഗ്രാമിലൂടെ പരിഷ്കരണവാദ പ്രവർത്തനങ്ങൾ നടത്തിയ 12 പേരെ കഴിഞ്ഞമാസം അറസ്റ്റു ചെയ്തതിനു പിന്നാലെയാണിത്. അടുത്തമാസം പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷാ കാരണങ്ങളാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു അധികൃതരുടെ വാദം. 
കഴിഞ്ഞ വെള്ളിയാഴ്ച വോയിസ് കാൾ സേവനത്തിന് അംഗീകാരം നൽകിയെങ്കിലും ഇത് വിലക്കിയുള്ള കോടതി ഉത്തരവ് നിലവിൽ വന്നതായി ടെലികമ്യൂണിേക്കഷൻസ് മന്ത്രി മഹ്മൂദ് വസി പറഞ്ഞു. 
വിലക്ക് രാഷ്ട്രീയ പ്രേരിതമാണോ അതോ രാജ്യത്തെ ഫോൺ കമ്പനികളുടെ വാണിജ്യ താൽപര്യം സംരക്ഷിക്കാനാണോയെന്ന് വ്യക്തമല്ല.  
 
Tags:    
News Summary - Iran blocks voice calling feature on Telegram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.