കോപ്റ്റര്‍ അപകടത്തില്‍പെട്ടയാള്‍ ജീവിതത്തിലേക്ക്


ജകാര്‍ത്ത: ജീവന്‍െറ  അവസാനത്തെ തുടിപ്പ്  നിലക്കാതെ  വനമേഖലയില്‍ രണ്ടാഴ്ച  പിടിച്ചു നില്‍ക്കുക. ഇന്ത്യോനേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന്  അല്‍ഭുതകരമായി രക്ഷപെട്ടയാള്‍ അങ്ങനെ ജീവിതം തിരിച്ചു പിടിച്ചു. സൈനിക കോപ്റ്റര്‍ തകര്‍ന്ന് കാണാതായ യോഹനസ് സ്യാഹ്പുത്രയെയാണ് ബോര്‍ണിയോ ദ്വീപില്‍ ജീവനോടെ കണ്ടത്തെിയത്.

നവംബര്‍ 24നാണ് നാലു സൈനികരും യോഹനസും യാത്രചെയ്യുകയായിരുന്ന സൈനികവിമാനം ബോര്‍ണിയന്‍ ദ്വീപില്‍ തകര്‍ന്നുവീണത്. മൂന്നു ദിവസത്തിനുശേഷമാണ് ഹെലികോപ്ടര്‍ അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. സൈനികരില്‍ മൂന്നു പേര്‍ മരിച്ചു. ഒരു സൈനികനെ വ്യോമമാര്‍ഗം ചികിത്സക്ക് ആശുപത്രിയിലത്തെിച്ചു. സംഭവസ്ഥലത്ത് യോഹനസിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.

ഒടുവില്‍, കഴിഞ്ഞ ദിവസം വനത്തിലൂടെ പോവുകയായിരുന്ന ഗ്രാമീണരാണ് വനത്തോടു ചേര്‍ന്ന തോട്ടത്തിലെ ഷെഡില്‍ യോഹനസ് കിടക്കുന്നത് കണ്ടത്. കൈക്കും കാലിനും ഇടുപ്പിനും പരിക്കേറ്റ് അവശനായിരുന്ന ഇയാള്‍ ഷെഡിലുണ്ടായിരുന്ന പഞ്ചസാര തിന്നാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Tags:    
News Summary - Indonesia Soldier Found Alive 2 Weeks After Helicopter Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.