മയക്കുമരുന്നു കടത്ത്​: സിംഗപ്പൂരിൽ ഇന്ത്യൻ വംശജനെ തൂക്കിക്കൊന്നു

കോലാലംപൂർ: സിംഗപ്പൂരിൽ മയക്കുമരുന്നു കടത്ത്​ കേസിൽ പിടിയിലായ ഇന്ത്യൻ വംശജ​നെ തൂക്കിക്കൊന്നു. പ്രഭാകരൻ ശ്രീവിജയൻ എന്ന 29 കാര​നെയാണ്​ തൂക്കിക്കൊന്നത്​. 
വെള്ളിയാഴ്​ച പുലർച്ചെ സിംഗപ്പൂരിലെ ചാംഗി പ്രസൺ കോംപ്​ളസിൽ വെച്ചാണ്​ വധശിക്ഷ നടപ്പാക്കിയതെന്ന്​ സെൻട്രൽ നർക്കോട്ടിക്​ ബ്യൂറോ അറിയിച്ചു. 

2014 ലാണ്​ ശ്രീവിജയനെ വധശിക്ഷക്ക്​ വിധിച്ചത്​. സിംഗപ്പൂരിലേക്ക്​ 22.24 ഗ്രാം ഡയമോഫിൻ കടത്തിയ കേസിലാണ്​ വധശിക്ഷ. 2012ൽ പെനിൻസുലാർ മലേഷ്യയിലേക്ക്​ കടക്കാൻ ശ്രമിക്കവെ വുഡ്​ലാൻഡ്​സ്​ ചെക്ക്​ പോസ്​റ്റിൽ വെച്ചാണ്​ ഇയാൾ അറസ്​റ്റിലായത്​. ശ്രീവിജയൻ ഒാടിച്ചിരുന്ന വാഹനത്തിൽ നിന്ന്​ രണ്ടു പാക്കറ്റ്​ മയക്കുമരുന്ന്​ പിടിച്ചെടുക്കുകയായിരുന്നു.

പ്രഭാകരൻ ശ്രീവിജയന്​ വധശിക്ഷ വിധിച്ചതിനെതിരെ ആംനെസ്​റ്റി ഇന്തർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. ​കേസിൽ ശരിയായ വിചാരണ നടന്നില്ലെന്നും പ്രതിയുടെ ഭാഗം കേൾക്കാൻ കോടതി തയാറായില്ലെന്നും സംഘടനകൾ ആരോപിച്ചിരുന്നു. 

സിംഗപ്പൂരിലെ മരുന്ന്​ ദുരുപയോഗം തടയുന്ന നിയമപ്രകാരം  15 ഗ്രാമോ അതിൽ കൂടുതലോ ഡയമോഫിൻ കടത്തിയാൽ അത്​ വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്​. 
 

Tags:    
News Summary - Indian-origin Man Executed in Singapore for Drug Trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.