ജറൂസലം: വിഖ്യാത ഇന്ത്യൻ ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യന് ഇസ്രായേലിലെ ഏറ്റവ ും വലിയ ബഹുമതിയായ ഡാൻ ഡേവിഡ് പുരസ്കാരം. 10 ലക്ഷം ഡോളറാണ് (ഏകദേശം 7,11,75,500 രൂപ)പുരസ്കാര തുക. ആധുനിക കാലഘട്ടത്തിലെ ഏഷ്യ, യൂറോപ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻകരകളിലെ സാംസ്കാരിക ഇടപെടലുകളെക്കുറിച്ച് സഞ്ജയ് നടത്തിയ പഠനമാണ് പുരസ്കാരത്തിനാധാരം.
സ്ട്രാറ്റജിക് അനലിസ്റ്റ് കെ. സുബ്രഹ്മണ്യെൻറ മകനും മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുടെ സഹോദരനുമാണ് സഞ്ജയ്. ഷികാഗോ യൂനിവേഴ്സിറ്റി പ്രഫസർ കെന്നത്ത് പൊമേറൻസുമായാണ് അദ്ദേഹം പുരസ്കാരം പങ്കിട്ടത്.
ശാസ്ത്ര, സാേങ്കതിക, ചരിത്ര രംഗങ്ങളിൽ ഉന്നത പ്രകടനം കാഴ്ചവെക്കുന്നവർക്കാണ് എല്ലാ വർഷവും ഡാൻ ഡേവിഡ് പുരസ്കാരം നൽകുക. മൂന്നു വിഭാഗങ്ങളിലും പുരസ്കാരം നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.